"ഭാവി തുടങ്ങുന്നത് ഇന്നാണ് നാളെയല്ല" എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുണ്ട്. പഴഞ്ചൊല്ലുകളില്‍ നമ്മള്‍ ഇങ്ങനെ കേട്ടിട്ടുണ്ടല്ലോ, "വിതക്കുന്നതെ കൊയ്യൂ" എന്ന്. ഇതൊരു യാദാര്‍ഥ്യം ആണ്. എന്തുകൊണ്ട്? നമ്മള്‍ ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ നാളെയായിരുക്കുന്ന അവസ്ഥയുടെ മേല്‍ പ്രഭാവം ചൊലുത്തുന്നുണ്ട്. അതുകൊണ്ടാണ്, ഞ്ജാനികള്‍ പറയുന്നത്: "ഒരു ചിന്തയെ വിതയ്ക്കു, ഒരു പ്രവര്‍ത്തിയെ കൊയ്യൂ; ഒരു പ്രവര്‍ത്തിയെ വിതയ്ക്കൂ, ഒരു ശീലം കൊയ്യൂ; ഒരു ശീലം വിതയ്ക്കൂ, ഒരു സ്വഭാവ ഗുണം കൊയ്യൂ; ഒരു സ്വഭാവ ഗുണം വിതയ്ക്കൂ, ഒരു വിധി കൊയ്യൂ."
നെപ്പോളിയാനോട് ഒരിക്കല്‍ ആരോ ഒരു ചോദ്യം ചോദിച്ചു, "എപ്പോഴാണ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങുന്നത്?" കുട്ടിയുടെ ജനനത്തിന് ഇരുപതു വര്‍ഷം മുംബ് കുട്ടിയുടെ അമ്മയുടെ വിദ്യാഭ്യാസത്തിലൂടെ എന്ന് നെപ്പോളിയന്‍റെ മറുപടിയും. നീ ഇന്നെടുക്കേണ്ട തീരുമാനങ്ങള്‍ അല്ലെങ്കില്‍ ഇന്ന് തീര്‍കേണ്ട കാര്യങ്ങള്‍ നാളെത്തേക്ക് നീട്ടിവെക്കുകയാണോ? എങ്കില്‍ എവിടെയോ പ്രശ്നങ്ങള്‍ക്ക് തുടക്കം നല്‍കുകയാണ്. പഠിക്കുന്ന കുട്ടികള്‍ ഇന്നറിയേണ്ട കാര്യങ്ങള്‍ ഇന്ന് പടിച്ചില്ലെങ്കില്‍ നാളെ അതിന്‍റെ പരിണാമങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിക്കും.
ചിലര്‍ക്ക് തെറ്റു പറ്റുന്നത് ശരിയായ ചിന്താധാരകള്‍ തെറ്റായി മനസിലാക്കുന്നത് കൊണ്ടാണ്. അങ്ങനെ ഒരു ചിന്താധാരയാണ് "ഇന്നില്‍ അതിഷ്ടിതമായ ജീവിതം." നമുക്ക് തോന്നുന്നതുപോലെ ജീവിക്കുവാന്‍ അല്ല. ഉത്തരവാദത്തോടെ ജീവിക്കുക. ചര്‍വ്വാക ചിന്താധാരയോട് യോചിച്ച് ജീവിച്ചാല്‍ നാളെ എന്നുള്ള ഭവിഷ്യ കാലം അതില്‍ അടങ്ങിയിട്ടില്ല. നമ്മുടെ നാളെത്തേ നാളെകള്‍ ഇന്നില്‍ അധിഷ്ഠിതമായ ജീവിതത്തില്‍ ഉല്‍കൊണ്ടു വേണം ജീവിക്കുവാന്‍.
നമ്മള്‍ ചിലരെ കുറിച്ച് പറയാറില്ലേ - ഇത് അവന്റെ തലയെഴുത്ത് ആണെന്ന്. നമ്മള്‍ നമ്മുടെ വിധിയാല്‍ നിയന്ത്രിക്കപ്പെടുന്നവര്‍ അല്ല. നമുക്ക് സംഭാവ്യമായ വിധിയെ നമ്മുക്ക് മാറ്റുവാന്‍ നമ്മുക്ക് കഴിയും. അതുകൊണ്ടല്ലേ പഴഞ്ചൊല്ലില്‍ പറയുന്നത്: "സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം." ഇന്ന് തുടങ്ങൂ........
Proactive and realistic thoughts.......
ReplyDelete