Tuesday, May 19, 2020

വിശ്വാസം മഹാമാരിയായ കോവിട്-19 പശ്ചാത്തലത്തില്‍

"ഞാന്‍ വിശ്വസിക്കുന്നു, മനസ്സിലാക്കാന്‍ വേണ്ടി, വിശ്വാസം മനസ്സിലാക്കാന്‍ പരിശ്രമിക്കുന്നു." ഇങ്ങനെയാണ് കാന്‍റെര്‍ബറിയിലെ വിശുദ്ധ ആന്‍സലേം എഴുതിയത്. മഹാമാരിയായ കോവിട്-19 പശ്ചാത്തലത്തില്‍, ദൈവത്തില്‍ നമ്മുക്കുള്ള വിശ്വാസം എങ്ങനെ സ്ഥിരീകരിക്കും? പലരും ചോദിക്കുന്ന ചോദ്യമാണ് - ദൈവം ഉണ്ടെങ്കില്‍, എന്തുകൊണ്ട് മനുഷ്യര്‍ക്ക് ദുരിതം ഉണ്ടാകുന്നു? മനുഷ്യനെ സ്വന്തം ഛായയിലും രൂപത്തിലും സൃഷ്ടിച്ചിട്ട് എന്തുകൊണ്ട് അവന്‍ മനവരാശിയെ കൈവിടുന്നു? ഈ ചോദ്യങ്ങള്‍ നമ്മളെ അലട്ടുന്നുണ്ടെങ്കിലും നമ്മുടെ ദൈവവിശ്വാസത്തെ മനസിലാക്കുവാന്‍ വേണ്ടി ചോദ്യം ചോദിച്ചാല്‍, നടക്കുന്ന സംഭവങ്ങള്‍ ദൈവീകദൃഷ്ടിയിലൂടെ കണ്ടാല്‍ അത് നമ്മളെ ദൈവീകവിശ്വാസത്തില്‍ ഉറപ്പിക്കും. നടക്കുന്ന സംഭവങ്ങള്‍ യുക്തിയുടെ തലത്തില്‍ മാത്രം ഉല്‍കൊള്ളുമ്പോള്‍, ഒരുപക്ഷേ അത് ദൈവനിഷേധത്തില്‍ അവസാനിക്കും. അങ്ങനെയുള്ള ഒരു പ്രേലോഭനമാണ് നീതിമാനായ ജോബിന്‍റെ ഭാര്യയില്‍ നിന്നു അവന്‍ കേട്ടത്: "ഇനിയും ദൈവഭക്തിയില്‍ ഉറച്ചുനില്‍കുന്നോ? ദൈവത്തെ ശപിച്ചിട്ടു മരിക്കുക" (Job 2:9). ദൈവീക ദൃഷ്ടിയിലൂടെ കാര്യങ്ങള്‍ ഗ്രഹിച്ച ജോബ് തന്‍റെ മറുപടിയിലൂടെ വിശ്വാസത്തിലൂടെ മനസ്സിലാക്കി സ്വന്തം ഭാര്യയെ ശകാരിക്കുന്നു: "ഭോഷത്തം പറയുന്നോ? ദൈവകരങ്ങളില്‍നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ?" (Job 2:10).

വിശ്വാസം ദൈവത്തില്‍നിന്നുള്ള സൌജന്യദാനമാണ്. നാം തീക്ഷ്ണതയോടെ ചോദിക്കുമ്പോള്‍ ലഭിക്കുന്നതുമാണ്. അതുകൊണ്ടാണ് ദൈവവചനം നമ്മളോടു പറയുന്നത്: "ഉള്ളവന് നല്‍കപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്നു ഉള്ളതുപോലും എടുക്കപ്പെടും" (Mat 13: 12). വിശ്വാസം ഉള്ളവര്‍ തീക്ഷ്ണതയോടെ ദുരിതങ്ങളില്‍ നിലകൊള്ളുമ്പോള്‍ ഉള്ള വിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അല്പവിശ്വാസത്തോടെ ജീവിതസാഹചര്യങ്ങളെ കണക്കിലെടുക്കുമ്പോള്‍, ഒരുപക്ഷേ നമ്മുടെ ഉള്ള വിശ്വാസത്തെകൂടി നമ്മുക്ക് നഷ്ടപ്പെടും. വിശ്വാസത്തെ അളക്കുവാന്‍ നാം ഉപയോഗിക്കേണ്ട അല്ലെങ്കില്‍ ഉപകാരപ്പെടുത്തേണ്ട ഒരു തത്ത്വം പഴയനിയമത്തിലെ ജോസഫ് നമ്മുക്ക് പറഞ്ഞു തരുന്നുണ്ട്. ജോസഫ് സഹോദരങ്ങള്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തുബോള്‍ പറയുന്നത് ഇങ്ങനെയാണ്: "എന്നെ ഇവിടെ വിറ്റതോര്‍ത്തു നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്ക്മുന്‍പേ ഇങ്ങോട്ടയച്ചത്" (Gen 45:5).

നമ്മുടെ ജീവിതത്തില്‍ മനസ്സിലാകുവാന്‍ കഴിയാത്ത കാര്യങ്ങളെ ദൈവീക സങ്കല്പങ്ങളില്‍ കാണുക. അങ്ങനെയെങ്കില്‍ മാത്രമേ നമ്മുടെ ജീവിതത്തിന്‍റെ അര്‍ഥതലങ്ങള്‍ നമ്മുക്ക് മനസിലാവുകയുള്ളൂ. ദൈവം നമ്മളെ സൃഷ്ടിച്ചെങ്കില്‍, നമ്മളെ രക്ഷിക്കുവാനും അവന്‍ ബാധ്യസ്ഥനാണ്. നമ്മുടെ ഭയത്തെയൂം, എങ്ങോട്ടും എത്താത്ത നമ്മൂടെയായി കരുതുന്ന നേട്ടങ്ങളെയും ദൈവത്തില്‍ ശരണം വയ്ക്കുമ്പോള്‍ വിശ്വാസം വീണ്ടും അതിന്‍റെ തീക്ഷ്ണ തലങ്ങളില്‍ പുനസ്ഥാപിക്കപ്പെടുന്നു.

നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്കു വിശ്വാസമില്ലേ? (Mk 4:40). യാത്രാ മധ്യേ കൊടുങ്കാറ്റിൽ പെട്ട ശിഷ്യരുടെ പ്രതീകരണത്തിനുള്ള യേശുവിന്റെ മറുപടിയായിരുന്നു. ശിഷ്യരുടെ വിശ്വാസം എവിടെ പോയി, നാഥൻ കൂടെയുണ്ടായിരുന്നല്ലോ? യേശുവിൽ അവർക്ക് ഉള്ള വിശ്വാസം നിലച്ചില്ലായിരുന്നു. വാസ്തവത്തിൽ അവർ അവനെ വിളിച്ചപേക്ഷിക്കുകയായിരുന്നു. "ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?" ഈ അപേക്ഷ ചൂണ്ടി കാണിക്കുന്നത് ശിഷ്യരുടെയും നമ്മുടെയും വിശ്വാസത്തിൽ ഉണ്ടായേക്കാവുന്ന കുറവുകൾ ആണ്.

വിശ്വാസം തുടങ്ങുന്നത് "നമ്മൾ രക്ഷിക്കപ്പെടണം" എന്നുള്ള തിരിച്ചറിവിലൂടെയാണ്. കഴിഞ്ഞ ഇടക്ക് ഒരു whatsapp ഇമേജിൽ കണ്ടതാണ് - ഒരു പണക്കാരിയായ സ്ത്രീ എന്ത് സ്പെഷ്യൽ ഉണ്ടാകണമെന്ന് ചിന്തിച്ചും, മറ്റൊരു പാവം സ്ത്രീ ഇനി അടുത്ത പിടി ചോറ് എങ്ങനെ കണ്ടെത്തും എന്നു അടങ്ങിയ ചിന്തിപ്പിക്കുന്ന ഒരു ഇമേജ്.... നമ്മുടെ സ്വാർത്ഥതയിൽ മറ്റുള്ളവർ അടങ്ങിയിട്ടില്ല. അതുകൊണ്ടാണല്ലോ ആരോ ഒരാൾ പരിഹാസ്യമന്യേ പറഞ്ഞത്: "ഉള്ളവർ തിന്നു മരിക്കുകയും, ഒന്നും ഇല്ലാത്തവർ വിശന്നു മരിക്കുകയും ചെയ്യുന്നു എന്ന്." നമ്മൾ ആരെയും ഗൗനിക്കുന്നില്ല. അങ്ങനെ വഞ്ചിയുടെ അമരത്ത് ഒരു പ്രശ്നവും ഇല്ലാതെ ഉറങ്ങുന്ന നാഥനോടു, സകല സൃഷ്ടികളുടെയും സൃഷ്ടാവിനോട്, ശിഷ്യര്‍ ചോദിക്കുന്നത് ഒരു നിദ്ധ്യമായ ചോദ്യമാണ്: "നീ അതു ഗൗനിക്കുന്നില്ലേ?". നമ്മളെ ഇതുവരെ സ്നേഹിച്ചവരില്‍ നിന്നു സ്നേഹം കിട്ടതാവുമ്പോള്‍, അവര്‍ നമ്മളെ ഗൌനിക്കാതെയിരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍, പ്രേഷോഭങ്ങള്‍ ഉണ്ടാകും. ദൈവത്തിനു 'മനുഷ്യനിലുള്ളത് എന്താണെന്ന് വ്യക്തമായി അറിയാം' (Jn 2:25).

"ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന്  നമുക്കറിയാമല്ലോ" (Rom 8:28). അതുകൊണ്ടു നമ്മള്‍ കടന്നുപോയി കൊണ്ടിരിക്കുന്ന ദുഖസാഹചര്യങ്ങള്‍ നമ്മുടെ നന്മയ്ക്ക് കാതലാണ്.  God brings good out of evil. Because He is love and for love for me He suffered evil.

പ്രിയ സഹോദരങ്ങളെ, ദൈവം തിന്മയെ കീഴടക്കിയെങ്കില്‍, അതില്‍ നിന്നു അര്‍ഥമാക്കുന്നത് നമ്മുടെ രക്ഷയാണ് - മനവകുലത്തിന്റെ രക്ഷ. വിശ്വസിക്കൂ.

"കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക. നീയും നിന്‍റെ കൂടുമ്പവും രക്ഷ പ്രാപിക്കും (Acts 16:31).

Monday, May 18, 2020

ഭാവി തുടങ്ങുന്നത് ഇന്നാണ് നാളെയല്ല

"ഭാവി തുടങ്ങുന്നത് ഇന്നാണ് നാളെയല്ല" എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുണ്ട്. പഴഞ്ചൊല്ലുകളില്‍ നമ്മള്‍ ഇങ്ങനെ കേട്ടിട്ടുണ്ടല്ലോ, "വിതക്കുന്നതെ കൊയ്യൂ" എന്ന്. ഇതൊരു യാദാര്‍ഥ്യം ആണ്. എന്തുകൊണ്ട്? നമ്മള്‍ ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ നാളെയായിരുക്കുന്ന അവസ്ഥയുടെ മേല്‍ പ്രഭാവം ചൊലുത്തുന്നുണ്ട്. അതുകൊണ്ടാണ്, ഞ്ജാനികള്‍ പറയുന്നത്: "ഒരു ചിന്തയെ വിതയ്ക്കു, ഒരു പ്രവര്‍ത്തിയെ കൊയ്യൂ; ഒരു പ്രവര്‍ത്തിയെ വിതയ്ക്കൂ, ഒരു ശീലം കൊയ്യൂ; ഒരു ശീലം വിതയ്ക്കൂ, ഒരു സ്വഭാവ ഗുണം കൊയ്യൂ; ഒരു സ്വഭാവ ഗുണം വിതയ്ക്കൂ, ഒരു വിധി കൊയ്യൂ."

നെപ്പോളിയാനോട് ഒരിക്കല്‍ ആരോ ഒരു ചോദ്യം ചോദിച്ചു, "എപ്പോഴാണ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങുന്നത്?" കുട്ടിയുടെ ജനനത്തിന് ഇരുപതു വര്‍ഷം മുംബ് കുട്ടിയുടെ അമ്മയുടെ വിദ്യാഭ്യാസത്തിലൂടെ എന്ന് നെപ്പോളിയന്‍റെ മറുപടിയും. നീ ഇന്നെടുക്കേണ്ട തീരുമാനങ്ങള്‍ അല്ലെങ്കില്‍ ഇന്ന് തീര്‍കേണ്ട കാര്യങ്ങള്‍ നാളെത്തേക്ക് നീട്ടിവെക്കുകയാണോ? എങ്കില്‍ എവിടെയോ പ്രശ്നങ്ങള്‍ക്ക് തുടക്കം നല്‍കുകയാണ്. പഠിക്കുന്ന കുട്ടികള്‍ ഇന്നറിയേണ്ട കാര്യങ്ങള്‍ ഇന്ന് പടിച്ചില്ലെങ്കില്‍ നാളെ അതിന്‍റെ പരിണാമങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിക്കും.

ചിലര്‍ക്ക് തെറ്റു പറ്റുന്നത് ശരിയായ ചിന്താധാരകള്‍ തെറ്റായി മനസിലാക്കുന്നത് കൊണ്ടാണ്. അങ്ങനെ ഒരു ചിന്താധാരയാണ് "ഇന്നില്‍ അതിഷ്ടിതമായ ജീവിതം." നമുക്ക് തോന്നുന്നതുപോലെ ജീവിക്കുവാന്‍ അല്ല. ഉത്തരവാദത്തോടെ ജീവിക്കുക. ചര്‍വ്വാക ചിന്താധാരയോട് യോചിച്ച് ജീവിച്ചാല്‍ നാളെ എന്നുള്ള ഭവിഷ്യ കാലം അതില്‍ അടങ്ങിയിട്ടില്ല. നമ്മുടെ നാളെത്തേ നാളെകള്‍ ഇന്നില്‍ അധിഷ്ഠിതമായ ജീവിതത്തില്‍ ഉല്‍കൊണ്ടു വേണം ജീവിക്കുവാന്‍.

നമ്മള്‍ ചിലരെ കുറിച്ച് പറയാറില്ലേ - ഇത് അവന്റെ തലയെഴുത്ത് ആണെന്ന്. നമ്മള്‍ നമ്മുടെ വിധിയാല്‍ നിയന്ത്രിക്കപ്പെടുന്നവര്‍ അല്ല. നമുക്ക് സംഭാവ്യമായ വിധിയെ നമ്മുക്ക് മാറ്റുവാന്‍ നമ്മുക്ക് കഴിയും. അതുകൊണ്ടല്ലേ പഴഞ്ചൊല്ലില്‍ പറയുന്നത്: "സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം." ഇന്ന് തുടങ്ങൂ........

Friday, May 15, 2020

The Level of Intimacy Depends on the Level of Self-disclosure

"I have called you friends, because I have told you everything I have heard from my Father" (Jn 15:15)

 In the background of the 15th Chapter of St. John's Gospel
Intimacy in a relationship grows or depends on the level of self-disclosure. If there is no self-disclosure, relationship does not grow or any sort of communication takes place. Friendship is a dialogue and not a monologue. The friend understands the other on the basis of the sharing that takes place. In the Gospel Jesus speaks of the relationship between a master and the servant. The servant does not have the whole picture of what the master thinks. To give you a full understanding of who God is to you and me, Jesus says, "I no longer call you slaves, because a slave does not know what his master is doing." Friendship is a mutual knowing based on intimacy and love. Intimacy is personal. Jesus' friendship with you and me is very personal - "It was not you who chose me, but I who chose you and appointed you to go and bear fruit that will remain.."
If you look at friendship today, there is a tendency to remain anonymous and aloof. There is even a fear of being intimate. The word 'friend' just becomes a mere term in a social networking site. Or rather the modern day friendship is based on the mutual benefits that friends can derive from each other. Aristotle described three kinds of friendship long ago. It has relevance even today.
  1. Friendship of Utility: In this kind of friendship, the affection that unite people is based on the mutual benefit. Each person gets something out of the friendship that is to his or her advantage. Here I am not concerned about a deep self-disclosure but I am looking out to get something out of the other person. For instance, I had a technician who used to maintain the RO (reverse Osmosis) system. He convinced me that he could take on Annual Maintenance at a lower prize. In fact, he kept a very good functional relationship, very pleasing. What I needed was a lower cost maintenance which he gave me. What he needed was money. The servicing was done but I found out that he was only doing 'Juggaad' without any incurring of expense and keep the system functioning. Once the trick was found out, the relationship was broken. So this friendship was based on utility.
  2. Pleasant Friendship:It is based on the pleasure that one gets out of this relationship. In this type of relationship, one sees the friend as a cause of some pleasure for himself or herself.
  3. Virtuous Friendship: This friendship is not based on self-interests but the two friends unite themselves in the pursuit of a common goal. The common goal places a demand on the friendship.
When Jesus says, "You are my friends if you do what I command you," He says it with a condition - to do what he commands: Love one another. The friendship that Jesus prescribes is based on LOVE, not self-interests or mutual benefits. The highest form of friendship is defined by the sacrificial nature of his love for humanity - laying down his life. How do you get to grow to that stature of Christ to the point of sacrificing life. He gives a clue. He says, "I have called you friends, because I have told you everything I have heard from my Father." Here is the point - The level of intimacy depends on the level of self-disclosure. Jesus does not keep anything for himself. He reveals everything. To become aware of your/my level of intimacy it is good to consider the five levels of intimacy explained by Fr. Keith Klark, in his book, "Being Sexual and Celibate":
  1. The lowest level of self-disclosure is the communication of data about myself. If I do not reveal the basic facts about myself, there is no knowledge, no relationship. The People of the time of Jesus knew him as one born in Nazareth, a carpenter's son, etc.
  2. Intimacy to grow to a slightly higher level, one needs to disclose ones opinion, especially what one thinks about something or someone. Jesus raises the level of the intimacy of the disciples when He asks them the question - Who do you say that I AM? Peter expresses the commonly held opinion and also his personal opinion - You are the Christ.
  3. The Next level of intimacy is the expression of feelings. Here I reveal what something means to me. Jesus says, "I have told you this so that my joy may be in you and your joy may be complete." Jesus longs that you and I are united to him like the Vine and the branches. So he expresses his feelings.
  4. Another higher level of self-disclosure is the level of attitudes. It falls under the realm of decisions. In fact, attitudes are decisions I have made about the way life is or the way it ought to be. An attitude has the combination of both the opinion and feeling. Prejudice is an attitude. For example, in the Acts of the Apostles, Chapter 15, we come to know that there was a difference of opinion with regard to the gentiles who became Christians. The pharisees insisted that they be circumcised. Reading into the text, though I am not allowed, there must have been feelings of superiority and inferiority. Paul and Barnabas disagreed. The Jerusalem Council took place. When you sincerely disclose, even your hidden prejudices becomes apparent. If you have an attitude that life is gracious, you will express gratitude and appreciation.
  5. The highest level of self-disclosure is the level of faith. It is the most difficult to communicate directly. This is perhaps the reason why Jesus showed it by shedding his blood on the Cross. Even though Jesus predicted his death, the disciples did not get what he meant. Even though he wanted to be always present with them, the disciples did not understand what he meant at the last supper. But they understood later.
Abraham was called the friend of God. Why? St. James in his letter tells us, "You see that faith was active along with his works, and faith was completed by the works. thus the scripture was fulfilled that says, 'Abraham believed God, and it was credited to him as righteousness, and he was called 'the friend of God' (Js 2:22,23).