"ഞാന്‍ വിശ്വസിക്കുന്നു, മനസ്സിലാക്കാന്‍ വേണ്ടി, വിശ്വാസം മനസ്സിലാക്കാന്‍ പരിശ്രമിക്കുന്നു." ഇങ്ങനെയാണ് കാന്‍റെര്‍ബറിയിലെ വിശുദ്ധ ആന്‍സലേം എഴുതിയത്. മഹാമാരിയായ കോവിട്-19 പശ്ചാത്തലത്തില്‍, ദൈവത്തില്‍ നമ്മുക്കുള്ള വിശ്വാസം എങ്ങനെ സ്ഥിരീകരിക്കും? പലരും ചോദിക്കുന്ന ചോദ്യമാണ് - ദൈവം ഉണ്ടെങ്കില്‍, എന്തുകൊണ്ട് മനുഷ്യര്‍ക്ക് ദുരിതം ഉണ്ടാകുന്നു? മനുഷ്യനെ സ്വന്തം ഛായയിലും രൂപത്തിലും സൃഷ്ടിച്ചിട്ട് എന്തുകൊണ്ട് അവന്‍ മനവരാശിയെ കൈവിടുന്നു? ഈ ചോദ്യങ്ങള്‍ നമ്മളെ അലട്ടുന്നുണ്ടെങ്കിലും നമ്മുടെ ദൈവവിശ്വാസത്തെ മനസിലാക്കുവാന്‍ വേണ്ടി ചോദ്യം ചോദിച്ചാല്‍, നടക്കുന്ന സംഭവങ്ങള്‍ ദൈവീകദൃഷ്ടിയിലൂടെ കണ്ടാല്‍ അത് നമ്മളെ ദൈവീകവിശ്വാസത്തില്‍ ഉറപ്പിക്കും. നടക്കുന്ന സംഭവങ്ങള്‍ യുക്തിയുടെ തലത്തില്‍ മാത്രം ഉല്‍കൊള്ളുമ്പോള്‍, ഒരുപക്ഷേ അത് ദൈവനിഷേധത്തില്‍ അവസാനിക്കും. അങ്ങനെയുള്ള ഒരു പ്രേലോഭനമാണ് നീതിമാനായ ജോബിന്‍റെ ഭാര്യയില്‍ നിന്നു അവന്‍ കേട്ടത്: "ഇനിയും ദൈവഭക്തിയില്‍ ഉറച്ചുനില്‍കുന്നോ? ദൈവത്തെ ശപിച്ചിട്ടു മരിക്കുക" (Job 2:9). ദൈവീക ദൃഷ്ടിയിലൂടെ കാര്യങ്ങള്‍ ഗ്രഹിച്ച ജോബ് തന്‍റെ മറുപടിയിലൂടെ വിശ്വാസത്തിലൂടെ മനസ്സിലാക്കി സ്വന്തം ഭാര്യയെ ശകാരിക്കുന്നു: "ഭോഷത്തം പറയുന്നോ? ദൈവകരങ്ങളില്‍നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ?" (Job 2:10).
വിശ്വാസം ദൈവത്തില്‍നിന്നുള്ള സൌജന്യദാനമാണ്. നാം തീക്ഷ്ണതയോടെ ചോദിക്കുമ്പോള്‍ ലഭിക്കുന്നതുമാണ്. അതുകൊണ്ടാണ് ദൈവവചനം നമ്മളോടു പറയുന്നത്: "ഉള്ളവന് നല്‍കപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്നു ഉള്ളതുപോലും എടുക്കപ്പെടും" (Mat 13: 12). വിശ്വാസം ഉള്ളവര്‍ തീക്ഷ്ണതയോടെ ദുരിതങ്ങളില്‍ നിലകൊള്ളുമ്പോള്‍ ഉള്ള വിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അല്പവിശ്വാസത്തോടെ ജീവിതസാഹചര്യങ്ങളെ കണക്കിലെടുക്കുമ്പോള്‍, ഒരുപക്ഷേ നമ്മുടെ ഉള്ള വിശ്വാസത്തെകൂടി നമ്മുക്ക് നഷ്ടപ്പെടും. വിശ്വാസത്തെ അളക്കുവാന്‍ നാം ഉപയോഗിക്കേണ്ട അല്ലെങ്കില്‍ ഉപകാരപ്പെടുത്തേണ്ട ഒരു തത്ത്വം പഴയനിയമത്തിലെ ജോസഫ് നമ്മുക്ക് പറഞ്ഞു തരുന്നുണ്ട്. ജോസഫ് സഹോദരങ്ങള്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തുബോള്‍ പറയുന്നത് ഇങ്ങനെയാണ്: "എന്നെ ഇവിടെ വിറ്റതോര്‍ത്തു നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്ക്മുന്‍പേ ഇങ്ങോട്ടയച്ചത്" (Gen 45:5).
നമ്മുടെ ജീവിതത്തില്‍ മനസ്സിലാകുവാന്‍ കഴിയാത്ത കാര്യങ്ങളെ ദൈവീക സങ്കല്പങ്ങളില്‍ കാണുക. അങ്ങനെയെങ്കില്‍ മാത്രമേ നമ്മുടെ ജീവിതത്തിന്‍റെ അര്‍ഥതലങ്ങള്‍ നമ്മുക്ക് മനസിലാവുകയുള്ളൂ. ദൈവം നമ്മളെ സൃഷ്ടിച്ചെങ്കില്‍, നമ്മളെ രക്ഷിക്കുവാനും അവന്‍ ബാധ്യസ്ഥനാണ്. നമ്മുടെ ഭയത്തെയൂം, എങ്ങോട്ടും എത്താത്ത നമ്മൂടെയായി കരുതുന്ന നേട്ടങ്ങളെയും ദൈവത്തില്‍ ശരണം വയ്ക്കുമ്പോള്‍ വിശ്വാസം വീണ്ടും അതിന്‍റെ തീക്ഷ്ണ തലങ്ങളില്‍ പുനസ്ഥാപിക്കപ്പെടുന്നു.
നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്കു വിശ്വാസമില്ലേ? (Mk 4:40). യാത്രാ മധ്യേ കൊടുങ്കാറ്റിൽ പെട്ട ശിഷ്യരുടെ പ്രതീകരണത്തിനുള്ള യേശുവിന്റെ മറുപടിയായിരുന്നു. ശിഷ്യരുടെ വിശ്വാസം എവിടെ പോയി, നാഥൻ കൂടെയുണ്ടായിരുന്നല്ലോ? യേശുവിൽ അവർക്ക് ഉള്ള വിശ്വാസം നിലച്ചില്ലായിരുന്നു. വാസ്തവത്തിൽ അവർ അവനെ വിളിച്ചപേക്ഷിക്കുകയായിരുന്നു. "ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?" ഈ അപേക്ഷ ചൂണ്ടി കാണിക്കുന്നത് ശിഷ്യരുടെയും നമ്മുടെയും വിശ്വാസത്തിൽ ഉണ്ടായേക്കാവുന്ന കുറവുകൾ ആണ്.
വിശ്വാസം തുടങ്ങുന്നത് "നമ്മൾ രക്ഷിക്കപ്പെടണം" എന്നുള്ള തിരിച്ചറിവിലൂടെയാണ്. കഴിഞ്ഞ ഇടക്ക് ഒരു whatsapp ഇമേജിൽ കണ്ടതാണ് - ഒരു പണക്കാരിയായ സ്ത്രീ എന്ത് സ്പെഷ്യൽ ഉണ്ടാകണമെന്ന് ചിന്തിച്ചും, മറ്റൊരു പാവം സ്ത്രീ ഇനി അടുത്ത പിടി ചോറ് എങ്ങനെ കണ്ടെത്തും എന്നു അടങ്ങിയ ചിന്തിപ്പിക്കുന്ന ഒരു ഇമേജ്.... നമ്മുടെ സ്വാർത്ഥതയിൽ മറ്റുള്ളവർ അടങ്ങിയിട്ടില്ല. അതുകൊണ്ടാണല്ലോ ആരോ ഒരാൾ പരിഹാസ്യമന്യേ പറഞ്ഞത്: "ഉള്ളവർ തിന്നു മരിക്കുകയും, ഒന്നും ഇല്ലാത്തവർ വിശന്നു മരിക്കുകയും ചെയ്യുന്നു എന്ന്." നമ്മൾ ആരെയും ഗൗനിക്കുന്നില്ല. അങ്ങനെ വഞ്ചിയുടെ അമരത്ത് ഒരു പ്രശ്നവും ഇല്ലാതെ ഉറങ്ങുന്ന നാഥനോടു, സകല സൃഷ്ടികളുടെയും സൃഷ്ടാവിനോട്, ശിഷ്യര്‍ ചോദിക്കുന്നത് ഒരു നിദ്ധ്യമായ ചോദ്യമാണ്: "നീ അതു ഗൗനിക്കുന്നില്ലേ?". നമ്മളെ ഇതുവരെ സ്നേഹിച്ചവരില്‍ നിന്നു സ്നേഹം കിട്ടതാവുമ്പോള്‍, അവര്‍ നമ്മളെ ഗൌനിക്കാതെയിരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍, പ്രേഷോഭങ്ങള്‍ ഉണ്ടാകും. ദൈവത്തിനു 'മനുഷ്യനിലുള്ളത് എന്താണെന്ന് വ്യക്തമായി അറിയാം' (Jn 2:25).
"ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ" (Rom 8:28). അതുകൊണ്ടു നമ്മള്‍ കടന്നുപോയി കൊണ്ടിരിക്കുന്ന ദുഖസാഹചര്യങ്ങള്‍ നമ്മുടെ നന്മയ്ക്ക് കാതലാണ്. God brings good out of evil. Because He is love and for love for me He suffered evil.
പ്രിയ സഹോദരങ്ങളെ, ദൈവം തിന്മയെ കീഴടക്കിയെങ്കില്‍, അതില്‍ നിന്നു അര്‍ഥമാക്കുന്നത് നമ്മുടെ രക്ഷയാണ് - മനവകുലത്തിന്റെ രക്ഷ. വിശ്വസിക്കൂ.
"കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക. നീയും നിന്‍റെ കൂടുമ്പവും രക്ഷ പ്രാപിക്കും (Acts 16:31).
No comments:
Post a Comment
Thanks for your comments!