ഒരു ജൂവിഷ് പഴംചൊല്ല് ഇപ്രകാരം പറയുന്നു: “മറവി നമ്മെ
തടവുകാരാക്കുന്നു, പക്ഷേ ഓര്‍മ നമ്മുടെ രക്ഷയുടെ രഹസ്യമാകുന്നു.” എന്ടെ വല്ല്യമ്മയും ചാച്ചനും ഇപ്പോള്‍ ഒരു ഓര്‍മ്മയായി
മറിയിരിക്കുന്നു. ചാച്ചന്‍ മേയ് 20, 2011നില്‍ ഞാങ്ങളോടു വിട പറഞ്ഞു. അമ്മ കഴിഞ്ഞ തിങ്കളാഴ്ച, നവംബര്‍ 4നും. ഓര്‍മ്മയാണ് നമ്മെ പലപ്പോഴും പരിപോക്ഷിപ്പിക്കുന്നത്.
വൃത്തരായ മാതാപിതാക്കള്‍ അവരുടെ ഓര്‍മ്മയിലെ കെട്ടുതാഴുകളും അതില്‍നിന്നും പഠിച്ച
ജീവിത പാടങ്ങളും നമ്മുടെ മുമ്പേ ഓരോന്നായി വിവാരിക്കുമ്പോള്‍ ഒരുപക്ഷേ നമ്മള്‍ അത്
കാര്യമായി കണക്കാക്കാരില്ല. ഇപ്പോള്‍ അവര്‍ നമ്മളെ വിട്ട് പിരിഞ്ഞപ്പോള്‍ അവര്‍
നമ്മുടെ ജീവിതത്തില്‍ ചെയ്തു തന്ന ഓരോ കാര്യങ്ങളും മനസ്സിലൂടെ കവിഞ്ഞൊഴുകുന്നു.
മക്കള്‍ തങ്ങളെ ജനനം നല്കിയ മാതാപിതാക്കളെ നന്ഹീപൂര്‍വം അനുസ്മരിക്കുന്നു. ചിലര്‍
തന്‍റെ മാതാപിതാക്കല്‍ക്ക് ജീവിച്ചിരുന്നപ്പോള്‍ വേണ്ടത്ര പരിചരണം കൊടുക്കുവാന്‍
കഴിയാത്തതില്‍ വ്യസനം കൊള്ളുന്നു. പക്ഷേ മരണം ഇതൊന്നും കണക്കിലെടുക്കുന്നില്ല, കാരണം “death is a mighty leveler.”
എന്‍റെ ഓര്‍മ്മകള്‍:
ചാച്ചന്‍
എപ്പോഴൊക്കെ പേരകിടാങ്ങളെ കാണാന്‍ വീട്ടില്‍ വന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഒരു പൊതിയായിട്ടാണ് സാതാരണ
വരാര്‍. അല്പം കുടിച്ചിട്ടുണ്ടെങ്കിലും, ചാച്ചന്‍റെ സ്നേഹമാധുര്യം
ഞാന്‍ അനുഭവിച്ചറിഞ്ഞു. പിന്നെ ഞാന്‍ സെമിനാരിയില്‍ നിന്നും ലീവ് കിട്ടുമ്പോള്‍, എപ്പോഴും കാണാന്‍ ചെന്നിരുന്നു. കുറെ കാര്യങ്ങള്‍ എന്നോടു പറഞ്ഞിട്ടുണ്ട്, കെല്‍കുവാന്‍ രസമുള്ള കാര്യങ്ങളും, അനുഭവിച്ച
വൈഷമ്മ്യങ്ങളും. I loved to hear your stories. Now I will miss you. ഇപ്പോള്‍ എനിയ്ക്ക് ഒരുറപ്പു തോന്നുന്നു. കാരണം,
ചാച്ചന്‍ ഞങ്ങളുടെ ഒരു പ്രാര്‍ഥന സഹായിയായി മാറിയിരിക്കുന്നു.
അമ്മ വീട്, ഞാന്‍ പഠിച്ച സ്കൂളിന്‍റെ തൊട്ടടുത്ത് ആയതിനാല്‍ പലപ്പോഴും ഉച്ചയൂണ്‍
എടുക്കാതെയായിരിക്കും സ്കൂളിലേക്കുള്ള പുറപ്പാട്. പക്ഷേ എപ്പോഴൊക്കെ ഞാന്‍
പുലിക്കുരുമ്പ വീട്ടിലേക്ക് ഓടി കയറിയോ, അപ്പോഴൊക്കെ നാവിന്
സ്വാതുതകുന്ന ഭക്ഷണം എപ്പോഴും തയ്യാറായിരുന്നു. അമ്മ എപ്പോഴും മക്കളെ
കരുതിയിരുന്നിരുന്നു. ചിലപ്പോള്‍ സ്കൂളിലെ പാജകം ചെയ്യുന്ന ചേച്ചി
വരാതിരിക്കുമ്പോള്‍, അമ്മയെയാണ് പകരം പാജകം ചെയ്യുവാന്‍
വിളിക്കുന്നത്. എന്നാലും, സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക്
മടങ്ങുംബോള്, എന്റെ ചോറ്റുപാത്രത്തില്‍ മിച്ചം വന്ന പയറുകറി തന്ന്
അയക്കുമായിരുന്നു. സ്നേഹം പറഞ്ഞ് അറിയിച്ചില്ലെങ്കിലും,
അമ്മയ്ക്ക് മക്കല്‍ക്കുവേണ്ടി ചെയ്തു തരുവാന്‍ പറ്റിയ ചെറിയ കാര്യങ്ങള്‍
സ്നേഹത്തോടെ ചെയ്തതിനാല്‍, ആ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു.
ചാച്ചനും അമ്മയ്ക്കും ഒരുപാട് ഒരുപാട് നന്നി – എന്‍റെ അമ്മ
മേരിയെ എനിക്കു സമ്മാനിച്ചതിന്. Thanks
beyond expression.
അമ്മയുടെ അവസാന നിമിഷങ്ങളില്‍ വേണ്ടത്ര പരിചരണം നല്കിയ വര്‍ക്കിച്ചനച്ചനും
ലാലിയാന്‍റിക്കും, മക്കള്‍
വരുണിനും അരുണിനും നന്നി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.