ഇന്ന് ജനുവരി 1, 2021, പുതുവർഷത്തിലെ ആദ്യത്തെ ദിവസം. ഞാൻ ജനിച്ച നാളു മുതൽ ഇന്ന് വരെ ഞാൻ 37 നവ വർഷം കണ്ടതാണ്. എന്തു തനിമ ആണ് ഈ വർഷത്തിനുള്ളത്? സംഗീർത്തകൻ പറയുന്നത് പോലെ,
"ഞങ്ങളുടെ ആയുഷ്കാലം എഴുപതുവര്ഷമാണ്; ഏറിയാല്‍ എണ്‍പത്;എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവുമാണ്; അവ പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നുപോകും."
(സങ്കീര്‍ത്തനങ്ങള്‍ 90 : 10). എല്ലാ ജനുവരി 1-ഉം നമ്മുടെ കാഴ്ചപ്പാടുകൾക്ക് മാറ്റം വരാതെ കടന്നു പോകുന്നു.
സഭാപ്രസംഗകന്റെ പുസ്തകം തുടങ്ങുന്നത് തന്നെ ഒരു ആശുഭാപ്തി വിശ്വാസത്തോടെയാണ്: എല്ലാം ഒരു മിഥ്യ, "സൂര്യനു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം?"(1:3) "സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു." (1:5) "ഉണ്ടായതുതന്നെ വീണ്ടും ഉണ്ടാകുന്നു. ചെയ്തതുതന്നെ വീണ്ടും ചെയ്യുന്നു. സൂര്യനു കീഴേ പുതുതായൊന്നുമില്ല."(1:9) "പുതിയത് എന്നുപറയാന്‍ എന്തുണ്ട്?യുഗങ്ങള്‍ക്ക് മുന്‍പുതന്നെ അതുണ്ടായിരുന്നു."(1:10)
"കഴിഞ്ഞതൊന്നും ആരും ഓർക്കുന്നില്ല. വരാനിരിക്കുന്നവയെ അവയ്ക്കുശേഷം വരാനിരിക്കുന്നവർ ഓര്‍മിക്കുകയില്ല."(1:11)
പുറപ്പാട് പുസ്തകം തുടങ്ങുന്നതും "കഴിഞ്ഞതൊന്നും ആരും ഓര്‍മിക്കുന്നില്ല എന്ന യാഥാർഥ്യം സൂചിപ്പിച്ചു കൊണ്ടാണ്: "ജോസഫും സഹോദരന്മാരും ആ തലമുറമുഴുവനും മരിച്ചു." (1 : 6). അങ്ങനെയിരിക്കേ, ഒരു പുതിയരാജാവ് ഈജിപ്തില്‍ ഭരണാധികാരിയായി. അവനു ജോസഫിനെപ്പറ്റി അറിവില്ലായിരുന്നു"(1 : 8). ഇസ്രായേൽ ജനം സംഖ്യയിൽ വർധിച്ചിട്ടും, അവർക്ക് അടിമത്തത്തിൽ കഴിയേണ്ടതായി വന്നു.
പുതിയതായി ഒന്നും സംഭവിക്കുന്നില്ല (അടിമത്തത്തിൽ കഴിയുന്നവർ
സ്വാതന്ത്രരാവാൻ തുനിയുന്നില്ല), കഴിഞ്ഞത് നമ്മൾ പെട്ടെന്ന് മറക്കുന്നു, ജീവിതം ആങ്ങനെ തുടരുന്നു...
ജീവിതത്തിന്റെ ആകുലതകളും വ്യഗ്രതകളുമാണോ നമ്മളെ ജീവിതത്തോട് ഇങ്ങനെ സമീപിക്കുവാൻ പഠിപ്പിച്ചത്? അതെയോ നമ്മുടെ ഉള്ളിലേക്ക് നോക്കുമ്പോൾ അല്ലെങ്കിൽ പിന്നിട്ട ജീവിതശൈലിയെ മുഖാമുഖം നോക്കുമ്പോൾ നമ്മുക്ക് അനുഭഭപ്പെടുന്ന അസ്വസ്ഥതയാണോ കാരണം? നമ്മുടെ ആശുഭാപ്തി വിശ്വാസം നമ്മെ വ്യർത്ഥചിന്തയിൽ മുഴുകുവാൻ പ്രേരിപ്പിക്കുന്നു. ദൈവമേ എളിമപ്പെടുവാൻ അങ്ങ് നിരവധി കയ്പ്പ് നിറഞ്ഞ അനുഭവങ്ങൾ തന്നിട്ടും ഞാൻ അഹങ്കാരി ആയി നിലകൊണ്ടു, പ്രദീക്ഷ നശിക്കുകയും, ഹൃദയം കാഠിന്യമാകുകയും ചെയ്തു.
പുതുവർഷത്തിൽ ഒന്നും മാറുന്നില്ല. ഞാൻ ആ പഴയ വ്യക്തി തന്നെ..... പക്ഷെ മാറ്റം എന്റെ ആന്തരിക കാഴ്ചപ്പാടുകൾക്ക് ആവട്ടെ. പൗലോസ് ശ്ലീഹ നമ്മോട് പറയുന്നത് കേൾക്കുക: "നിങ്ങൾ മനസ്സിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടു." (Eph 4:23)
ഇനിയൊരിക്കലും വ്യർത്ഥചിന്തയിൽ കഴിയരുത്, ഹൃദയ കാഠിന്യം നിമിത്തം അജ്ഞത ബാധിച്ചവർ ആയി ബുദ്ധിയിൽ അന്ധകാരം നിറഞ്ഞു dhaivathinte ജീവനിൽ നിന്ന് akattapedaruthu....പഴയ മനുഷ്യനെ ദൂരെയേറിയുവിൻ...
2020 -ഇൽ എന്റെ ഒരു സുഹൃത്ത് എന്നെ ശുഭാപ്തി വിശ്വാസവും ദൈവപരിപാലനയിൽ ഉള്ള വിശ്വാസവും അവളുടെ ജീവിതം കൊണ്ട് പഠിപ്പിച്ചു. അവൾ 2019 ഡിസംബർ മാസം ഒരു വൃക്ക ദാനം ചെയ്താണ് 2020 ലേക്ക് കാലെടുത്തു വച്ചത്. അപ്പോഴും അവളുടെ ഭർത്താവിന് തീർക്കാൻ പറ്റാത്ത ഒരു കടബാധ്യത ഉണ്ടായിരുന്നു. 2020-ന്റെ അവസാനം ആയപ്പോൾ അവളെ കാത്തിരുന്നത് സ്വന്തം ഭർത്താവിന്റെ ഗുരുതരമായ അനാരോഗവസ്ഥ ആയിരുന്നു. ഭർത്താവിന്റെ നട്ടെല്ലിന് ഞരമ്പുമായി ബന്ധപ്പെട്ട ഒരു അസുഖം. ഡോക്ടർമാർ surgery നിർദ്ദേശിച്ചു. ഒത്തിരി ചിലവുള്ള ഒന്ന്. പറ്റില്ലാത്തതു കൊണ്ട് ആയുർവേദ ചികിത്സ തുടങ്ങി, കുറെ ദിവസം weight ഇട്ട് കിടന്നു. അവൾ എന്നെ വിളിച്ചു പ്രാർത്ഥന അപേക്ഷിച്ചു. ഞാൻ മറുപടി പറഞ്ഞു, "നീ നിന്റെ ഒരു വൃക്ക മറ്റൊരു വ്യക്തിക്ക് കൊടുത്തതല്ലേ, ദൈവത്തിനു നിന്നെ കൈവിടാൻ യാതൊരു കാരണവും ഇല്ല." അവൾ ദൈവപരിപാലനയിൽ വിശ്വസിച്ച് പ്രാർത്ഥിച്ചു. ഇപ്പോൾ ഭർത്താവ് പൂർണ്ണ ആരോഗ്യവാനായി എറണാകുളത്തു അത്യാവശ്യം കുടുംബം നോക്കുവാൻ ഒരു ജോലിയിലും തുടരുന്നു.... Praise the Lord!
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.(മത്തായി 6 : 33)
അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ളേശം മതി. (മത്തായി 6 : 34)
നമ്മൾ സമയത്തിൽ ആണ്. നമ്മുടെ ഇന്നലകളെ നമ്മൾ ഭൂതകാലം എന്നും, ഇപ്പോൾ ആയിരിക്കുന്ന സമയത്തെ വർത്ഥമാനകാലമെന്നും, വരാനിരിക്കുന്നവയെ നമ്മൾ ഭവിഷ്യകാലം എന്നും വിശേഷിപ്പിക്കുന്നു. എന്നാൽ ചിന്തിക്കുക - നമ്മുക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമെങ്കിൽ അത് "ഇപ്പോൾ" ആണ്. കഴിഞ്ഞുപോയ കാലത്തിന്റെ "ഓർമ" മാത്രമേ നമുക്കുള്ളൂ..... വരാനിരിക്കുന്നതിൽ നമ്മുക്ക് "പ്രതീക്ഷ" മാത്രവും. "Today" is the biblical time for salvation. January 1-നു നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഒരു വലിയ മാറ്റത്തിനും, ഒരു പുതിയ വ്യക്തിത്വത്തിനും കാരണമാകട്ടെ.
"ആളുകൾ പലപ്പോഴും യുക്തിരഹിതരും സ്വാർത്ഥരുമാണ്. എന്തായാലും അവരോടു ക്ഷമിക്കുക. നിങ്ങൾ ദയയുള്ള ആളാണെങ്കിൽ, ആളുകൾ നിങ്ങളെ കുറ്റപ്പെടുത്താം. എന്തായാലും ദയ കാണിക്കുക. നിങ്ങൾ സത്യസന്ദനാണെങ്കിൽ, ആളുകൾ നിങ്ങളെ ചതിച്ചേക്കാം. എന്തായാലും സത്യസന്ധത പുലർത്തുക. നിങ്ങൾ സന്തോഷം കണ്ടെത്തുകയാണെങ്കിൽ, ആളുകൾ അസൂയപ്പെട്ടേക്കാം. എന്തായാലും സന്തോഷവനായിരിക്കുക. ഇന്ന് നിങ്ങൾ ചെയ്യുന്ന നന്മ നാളെ മറന്നേക്കാം. നല്ലത് ചെയ്യുക. ഒരിക്കലും മതിയാവില്ലെങ്കിൽ പോലും നിങ്ങൾക്കു ഉള്ളതിൽ ഏറ്റവും മികച്ചത് ലോകത്തിന് നൽകുക. അപ്പോൾ മനസിലാകുന്ന യാഥാർഥ്യം - ഇതെല്ലാം ചെയ്തത് നിങ്ങളും ദൈവവും ഇടയിലാണ് അല്ലാതെ നിങ്ങളും അവർക്കും ഇടയിലല്ല." (Mother തെരേസ).
Wish you a bright new year 2021!