Monday, August 3, 2020

പ്രാർത്ഥന ഒരു നീണ്ട നോട്ടമാണ്

St. John Mary Vianney ഒരു നല്ല വയസ്സ് തോന്നിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ശരിയായ പ്രാർത്ഥന എന്തെന്ന് ഗ്രഹിച്ചു. എല്ലാ ദിവസവും ആ വ്യക്തി തന്റെ പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മറന്ന്, സക്രാരിയിൽ സന്നിഹിതനായിരിക്കുന്ന നാഥനെ കുറച്ച് അധികനേരം തുറിച്ചു നോക്കും. പള്ളിയുടെ പുറകിലുള്ള കുമ്പസാരകൂട്ടിൽ നിന്നും വിശുദ്ധൻ കൗതുകപൂർവം നോക്കി ആശ്ചര്യപെടും. ഒരു ദിവസം വിശുദ്ധൻ പ്രായമുള്ള അപ്പാപ്പനോട് ചോദിച്ചു: താങ്കൾ എന്താണ് ദിവസവും അൽതാരയിലേക്കു തുറിച്ചു നോക്കുന്നത്? മറുപടിയായി വന്നത് ഒരു ജ്ഞാനത്തിന്റെ മുത്ത്:

"I look at Him and He looks at me" (ഞാൻ അവനെ നോക്കുകയും അവൻ എന്നെ നോക്കുകയും ചെയ്യും).


പ്രാർത്ഥന ഒരു നീണ്ട നോട്ടമാണ്. ദൈവസാന്നിധ്യം നമ്മോടു കൂടെ എപ്പോഴും ഉണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങളെ ദൈവം വീക്ഷിക്കുന്നതു പോലെ (സ്നേഹത്തോടെ, പരിഭവമില്ലാതെ, തെറ്റു കുറ്റങ്ങൾ കണ്ടുപിടിക്കാതെ - simple ആയിട്ടു) കണ്ടാൽ, എനിക്ക് അവനെ കാണുവാൻ സാധിക്കും......

ഒറ്റ നോട്ടത്തിൽ കാര്യങ്ങൾ ഗ്രഹിക്കാതെ, നീണ്ട ഒരു നോട്ടത്തിലൂടെ വസ്തുതകൾ ഗ്രഹിക്കൂ....